 
അങ്കമാലി: തെളിനീർ ഒഴുകും നവകേരളം കാമ്പയിൻ നഗരസഭാ തലത്തിൽ മാഞ്ഞാലി തോട് അങ്ങാടിക്കടവ് ഭാഗത്ത് ശുചീകരിച്ചുകൊണ്ട് ആരംഭിച്ചു. ചെയർമാൻ റെജി മാത്യു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലില്ലി ജോയ്, റോസിലി തോമസ് കൗൺസിലർമാരായ ടി.വൈ. ഏലിയാസ്, ബെന്നി മൂഞ്ഞേലി, ജോഷി പി.എൻ, മാർട്ടിൻ ബി മുണ്ടാടൻ, സന്ദീപ് ശങ്കർ, ജാൻസി അരീക്കൽ, സിനി, ജിത ഷിജോയ്, ഗ്രേസി ദേവസി, എം.എൻ. നൗഷാദ് എന്നിവർ പങ്കെടുത്തു.
നഗരസഭ ശുചീകരണ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് മാഞ്ഞാലി തോട് അങ്ങാടിക്കടവ് ഭാഗം വൃത്തിയാക്കി. നഗരസഭയിലെ 30 വാർഡുകളിലെയും ജലസ്രോതസുകൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ശുചിയാക്കും.