അങ്കമാലി: വൈസ്‌മെൻ ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഒമ്പതിന്റെ ആഭിമുഖ്യത്തിൽ വൈസ്‌മെൻ ശതാബ്ദി വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പന്ദനം ജീവകാരുണ്യ വർഷം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വൈസ്‌മെൻ ഇന്റർനാഷനൽ സർവീസ് ഡയറക്ടർ സാജു ചാക്കോ നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ അഡ്വ.വർഗീസ് മൂലൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സജീവ് അരീക്കൽ, ചീഫ് അഡ്വൈസർ രഞ്ജി പെട്ടയിൽ, നേതാക്കളായ സണ്ണി പി.ഡേവിസ്, സി.ജോസഫ്, ഷാബു വർഗീസ്, മാനുവൽ കണ്ണോത്ത്, പി.പി. ഷാജു, എം.പി.ജോബി, പോളച്ചൻ കോളാട്ടുകുടി, പോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു.