kottuvalli-
ജില്ലയിലെ മികച്ച ജൈവകാർഷിക പുരസ്കാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽ നിന്ന്കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഏറ്റുവാങ്ങുന്നു

പറവൂർ: കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ജില്ലയിലെ മികച്ച ജൈവകാർഷിക പുരസ്കാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽനിന്ന് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഏറ്റുവാങ്ങി. മൂന്നുലക്ഷംരൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പഞ്ചായത്തിൽ നടപ്പിലാക്കിയ ജൈവകാർഷിക പ്രവർത്തനങ്ങൾ, പൊക്കാളി നെൽക്കൃഷിയിലുണ്ടായ വർദ്ധനവ്, പച്ചക്കറിക്കൃഷിയിലെ സമഗ്ര ഇടപെടലുകൾ, കൃഷി അനുബന്ധ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.