 
അങ്കമാലി: തൃശൂരിൽ നടന്ന സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വേഗമേറിയ താരമായ കാരെൻ ബെന്നിയെ ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുരിയാക്കോസ് ഉപഹാരം നൽകി. മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, കമ്മിറ്റിഅംഗം അതുൽ ഡേവിസ്, പി.എ. അനീഷ്, എം.ജെ. ബേബി, എം.വി. ജോസ് , സുമൽ രവി എന്നിവർ പങ്കെടുത്തു.