pp
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണം പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: പച്ചക്കറി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുടക്കുഴ കൃഷിഭവനിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. വെണ്ട, തക്കാളി, മുളക് തൈകളാണ് വിതരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് എ. പോൾ, കൃഷി ഓഫീസർ അഞ്ജന, കൃഷി അസിസ്റ്റൻഡ് ബിനോയ് എന്നിവർ പ്രസംഗിച്ചു.