m
മാണിയാട്ട് ചിറകു സമീപത്തുള്ള പാടശേഖരം മണ്ണിട്ട് നികത്തിയ നിലയിൽ .

കുറുപ്പംപടി: കീഴില്ലം കുറിച്ചിലക്കോട് റോഡിൽ മാണിയാട്ടുചിറക്ക് സമീപം ഒരേക്കറോളം വരുന്ന പാടശേഖരം രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തുന്നു. രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് മാണിയാട്ടുചിറയുടെ തെക്കുവശത്തെ പുറമ്പോക്കുഭൂമി ഉൾപ്പെടെയുള്ളസ്ഥലമാണ് മണ്ണും ക്രഷർവേസ്റ്റുമിട്ട് നികത്തുന്നത്.

ഡേറ്റാബാങ്കിൽ നിലം പുരയിടമാക്കി എന്നുപറഞ്ഞാണ് നികത്തലെന്നാണ് ആരോപണം. ക്രഷർ വേസ്റ്റിട്ട് നികത്തുന്നത് വ്യാപകമായ മലിനീകരണത്തിന് കാരണമാകുമെന്നും പരാതിയുണ്ട്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിലും വില്ലേജിലും പരാതി നൽകി.

 മണ്ണുംവേസ്റ്റും നീക്കണം
രായമംഗലം വില്ലേജിൽപ്പെട്ട മാണിയാട്ടുചിറക്കു സമീപമുള്ള നിലം നികത്തുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചു. അനുമതിയില്ലാതെ നിരത്തിയിരിക്കുന്ന മണ്ണും വേസ്റ്റും ഉടൻ നീക്കം ചെയ്യണമെന്ന് സ്ഥലം ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജേഷ്, വില്ലേജ് ഓഫീസർ.