 
ആലുവ: ദേശീയ സൈക്കിൾപോളോ വനിതാവിഭാഗം ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ജൂനിയർ ടീം ക്യാപ്ടനും മികച്ച കളിക്കാരിയുമായി തിരഞ്ഞെടുക്കപ്പെട്ട അനീറ്റ ബാബുവിനെ ആദരിച്ചു. ഗവ.ബോയ്സ് ഹയർ സെക്കൻഡറിസ്കൂൾ വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗവുമായ അനീറ്റയ്ക്ക് പ്രിൻസിപ്പൽ റോസ ഉപഹാരം നൽകി. അദ്ധ്യാപകരായ സി.ജെ. ഗുഡ്സൺ, ബെൻസീറ ബീഗം, തനു സാറ എന്നിവർ പ്രസംഗിച്ചു. രാജസ്ഥാനിലെ ഗർസാനയിൽ നടന്ന മത്സരത്തിലാണ് അനീറ്റ നയിച്ച ടീം രണ്ടാംസ്ഥാനം നേടിയത്.