കൊച്ചി: റാവുത്തർ ഫെഡറേഷൻ ഒൻപതാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ഗൂഗിൾ മീറ്റിലൂടെയും 26ന് എറണാകുളം ഹോളിഡേ ഇന്നിലുമായി നടക്കും. 26ന് രാവിലെ 11ന് മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ വിശിഷ്ടാതിഥിയാകും.

മുസ്ലിം സമുദായം നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ബി. കെമാൽപാഷ സംസാരിക്കും. അഡ്വൈസറി ബോർഡ് ചെയർമാൻ പി.കെ. ഹമീദ് കുട്ടി, ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, നസീർ സീതാർ, എസ്. മുജീബ് റഹ്മാൻ, കെ.എസ്. അലി അക്ബർ, ഷെരീഫ് വടവന്നൂർ തുടങ്ങിയവർ പങ്കെടുക്കും.