കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം പാലാരിവട്ടം കുമാരനാശാൻ സൗധം ഓഡിറ്റോറിയത്തിൽ ആചരിച്ചു. ആതുരരംഗത്ത് സേവനമനുഷ്ഠിച്ച സർക്കാർ ജീവനക്കാരെ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. വനിതാസംഘം ചെയർപേഴ്സ്ൺ ഭാമ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കൺവീനർ വിദ്യാ സുധീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പാമില സത്യൻ നന്ദിയും പറഞ്ഞു. ടി.കെ. പത്മനാഭൻ, കുമാരി പരമേശ്വരൻ, ലീലാവിനോദ്, മിനി ജയൻ എന്നിവർ ആശംസകൾ നേർന്നു.