congress-working-committe
കോൺഗ്രസ് കരുമാല്ലൂർ പ്രവർത്തകയോഗം ഡി.സി.സി. സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: കോൺഗ്രസ് കരുമാല്ലൂർ പ്രവർത്തകയോഗം മാഞ്ഞാലിയിൽ ഡി.സി.സി സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി നിയമിതനായ ടി.എ. മുജീബിനെ ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു ആദരിച്ചു. സി.പി.എമ്മിൽനിന്ന് കോൺഗ്രസിൽ ചേർന്ന മാഞ്ഞാലി മുൻബാങ്ക് പ്രസിഡന്റ് എം.എം. റഷീദ് ഉൾപ്പെടെയുള്ളവരെ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എം. അബൂക്കർ, ബ്ലോക്ക് സെക്രട്ടറിമാരായ ടി.എ. നവാസ്, പി.എ. സക്കീർ, എ.ബി. അബ്ദുൾ ഖാദർ എന്നിവർ അംഗത്വം നൽകി സ്വീകരിച്ചു.
കെ.ആർ. നന്ദകുമാർ, ബിന്ദു ഗോപി, ബിനു കരിയാട്ടി, കെ.വി. ബാലകൃഷ്ണൻ, കെ.എം. ലൈജു, വി.പി. അനിൽകുമാർ, ബീനാ ബാബു, സൂസൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.