കൊച്ചി: കോൺഗ്രസ് കടവന്ത്ര മണ്ഡലം അംഗത്വ പ്രചാരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി പൈനുതറ അദ്ധ്വക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ലിജയെ അനുമോദിച്ചു. വൈറ്റില ബ്ളോക്ക് പ്രസിഡന്റ് ജോഷി പള്ളൻ, ബ്ളോക്ക് സെക്രട്ടറി സാബു വർഗീസ്, സെന്തിൽ അറുമുഖം, കിരൺ തങ്കരാജ്, ജോൺസൺ എന്നിവർ പ്രസംഗിച്ചു. കെ.കെ. മാധവൻ സ്വാഗതവും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ നന്ദിയും പറഞ്ഞു.