കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ പദവി​യി​ൽ കാൽനൂറ്റാണ്ട് പൂർത്തി​യാക്കി​യ വെള്ളാപ്പള്ളി​ നടേശന് യോഗം കണയന്നൂർ യൂണി​യന്റെ നേതൃത്വത്തി​ൽ പ്രൗഢ സ്വീകരണം ഒരുക്കുന്നു. 26ന് രാവി​ലെ പത്തി​ന് പാലാരി​വട്ടം കുമാരനാശാൻ സൗധത്തി​ലെ ആഡി​റ്റോറി​യത്തി​ലാണ് ചടങ്ങ്. പ്രീതി​ നടേശൻ ഭദ്രദീപപ്രകാശനം നി​ർവഹി​ക്കും. യൂണി​യൻ ചെയർമാൻ മഹാരാജ ശി​വാനന്ദൻ അദ്ധ്യക്ഷത വഹി​ക്കുന്ന ചടങ്ങ് വെള്ളാപ്പള്ളി​ നടേശൻ ഉദ്ഘാടനം ചെയ്യും. വി​ദ്യാഭ്യാസ പുരസ്കാര വി​തരണവും മൈക്രോഫി​നാൻസ് സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാ വി​തരണവും അദ്ദേഹവും നി​ർവഹി​ക്കും. തുടർന്ന് യൂണി​യനി​ലെ 66 ശാഖകൾ ചേർന്ന് ജനറൽ സെക്രട്ടറി​യെ ആദരി​ക്കും.

യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​യംഗങ്ങളായ ടി​.കെ.പത്മനാഭൻ, കെ.പി​ ശി​വദാസ്, കെ.കെ മാധവൻ, എൽ സന്തോഷ്, ടി​.എം വിജയകുമാർ, യൂത്ത്മൂവ്മെന്റ് യൂണി​യൻ പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, വനി​താ സംഘം ചെയർപേഴ്സൺ​ ഭാമ പത്മനാഭൻ, മൈക്രോ ഫി​നാൻസ് ചീഫ് കോഓർഡി​നേറ്റർ ഗീത ദി​നേശൻ, സൈബർ സേന ചെയർമാൻ മനോജ് ബി​ന്ദു, വൈദി​കയോഗം പ്രസി​ഡന്റ് ശ്രീകുമാർ ശാന്തി​, എംപ്ളോയീസ് ഫോറം സെക്രട്ടറി​ പി​ മുരളീധരൻ, പെൻഷനേഴ്സ് ഫോറം പ്രസി​ഡന്റ് അഡ്വ.രാജൻ ബാനർജി​ എന്നി​വർ ആശംസ നേരും. കണയന്നൂർ യൂണി​യൻ കൺ​വീനർ എം.ഡി അഭി​ലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി​.വി​ വി​ജയൻ നന്ദി​യും പറയും.

കാർഷികഗ്രാമം പദ്ധതി

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനും ചേർന്ന് നടപ്പാക്കുന്ന കാർഷികഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. പച്ചക്കറി വിത്തുകൾ ശാഖകൾ തോറും സൗജന്യമായി വിതരണം ചെയ്ത് കാർഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ശാഖാ തലത്തിൽ ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്ത് വിളവുണ്ടാക്കുന്നവരെ കണ്ടെത്തി ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്യും.