udf
വി.ടി. ബൽറാമും നേതാക്കളും ഉപവാസവേദിയിൽ ഡോ. മാത്യുകുഴൽനാടൻ എം.എൽ.എയ്ക്കൊപ്പം

മൂവാറ്റുപുഴ: കൊവിഡ് കാലത്ത് മോറട്ടോറിയം പ്രഖ്യാപിച്ചത് ഇപ്പോൾ കർഷകർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പറഞ്ഞു. മോറട്ടോറിയം കാലത്തെ മൂന്നുമാസത്തെ പണം പലിശയും പലിശയുടെ പലിശയും ചേർത്ത് അടക്കേണ്ട ഗതികേടാണ് പാവപ്പെട്ട കർഷകർക്കുണ്ടായത്. മൊറട്ടോറിയത്തിനു പകരം കടാശ്വാസം നൽകുകയാണ് വേണ്ടതെന്നും ബൽറാം ഫറഞ്ഞു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയും ജനപ്രതിനിധികളും നടത്തിയ ഉപവാസത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി പി.ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് പൈനാപ്പിൾ ജൂസ് നൽകി മാത്യു കുഴൽനാടന്റെ ഉപവാസസമരം അവസാനിച്ചു. യു.ഡി.എഫ് ചെയർമാൻ കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു.

ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, ജെയ്സൺ ജോസഫ്, എ. മുഹമ്മദ് ബഷീർ, മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, പി.എം. അമീർ അലി, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, പി.എ. ബഷീർ, റെജി പി ജോർജ്, എ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.