bus
കാലടി ബസ് സ്റ്റാൻഡി​ൽ ബസുടമകൾ സായാഹ്നധർണ പി.ടി.പോൾ ഉദ്ഘാടനം ചെയ്യുന്നു

കാലടി: സ്വകാര്യബസ് പണിമുടക്കുമായി ബന്ധപ്പെട്ട് അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാലടി ബസ് സ്റ്റാൻഡി​ൽ ബസുടമകൾ സായാഹ്നധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി അദ്ധ്യക്ഷത വഹി​ച്ചു. സെക്രട്ടറി ബി.ഒ. ഡേവിസ്, സംസ്ഥാനകമ്മിറ്റിഅംഗം ജോളി തോമസ്, സജി സെബാസ്റ്റ്യൻ, ജോജി.കെ.വി, ടി.വി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.