water
ആലുവ ബാങ്ക് കവല കടത്തുകടവ് റോഡിൽ സേട്ട് മസ്ജിദിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ആലുവ: ബാങ്ക് കവല ശ്രീകൃഷ്ണടെമ്പിൾ റോഡിൽ പൈപ്പുപൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായി. ചൊവ്വാഴ്ച രാത്രി വൈകിയാണ് പൈപ്പ് പൊട്ടിയത്. ഉടനെ അധികൃതരെ അറിയിച്ചെങ്കിലും ബുധനാഴ്ച്ച നട്ടുച്ചയ്ക്കാണ് പൈപ്പ് ശരിയാക്കാൻ പണിക്കാരെത്തിയത്. വൈകി​ട്ട് നാലുമണിക്കുള്ളിൽ പൈപ്പ് നന്നാക്കി. കാലഹരണപ്പെട്ട പൈപ്പുകളാണ് നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ളത്. അതാണ് പൈപ്പ് പൊട്ടലിന് ഇടയാക്കുന്നത്. കുറച്ചുനാൾ മുൻപ് റീടാർ ചെയ്ത മാർക്കറ്റ് റോഡിൽ മൂന്നുതവണ അടുത്തടുത്തായി പൈപ്പ് പൊട്ടിയിരുന്നു.