tu
ഐക്യ ട്രേഡ് യൂണിയൻ മൂവാറ്റുപുഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഥയുടെ സമാപന സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചാരണാർത്ഥം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഥ ചാലിക്കടവ് പാലത്തിന് സമീപം സമാപിച്ചു. സമാപന സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.എം. സീതി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ സി.കെ. സോമൻ, വൈസ് ക്യാപ്ടൻ എം.വി. സുഭാഷ്, ജാഥാ അംഗങ്ങളായ കെ.എ. നവാസ്, കെ.എം. അനസ്, കെ.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു.