കൊച്ചി: ഏപ്രിൽ മൂന്നിന് നടക്കുന്ന പി.കെ.എസ് പള്ളുരുത്തി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി കുമ്പളങ്ങി സി.കെ. ദാമോദരൻ ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം സി.പി.എം ഏരിയാ സെക്രട്ടറി പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. പി.ടി. ബാബു ,കെ.കെ. സുരേഷ് ബാബു , ജെയ്‌സൺ .ടി. ജോസ്, എൻ.ടി. സുനിൽ, എൻ.എസ്. സുനീഷ്, ജോബി പനക്കൽ, എൻ.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ജോബി പനക്കൽ ( ചെയർമാൻ ) പി.ടി. കുഞ്ഞപ്പൻ, ബിന്ദു ജോണി, പി.സി. കുഞ്ഞുകുഞ്ഞ്, പി.ടി. ബാബു ( വൈസ്ചെയർമാൻമാർ ), കെ.കെ. സുരേഷ്‌ബാബു ( കൺവീനർ ), സാബു തോമസ്, വി.പി. സ്റ്റാലിൻ, വാസന്തി വിജയൻ,കെ.എസ്. .അനിൽ , എൻ.സി.രാജൻ ( ജോയിന്റ് കൺവീനർമാർ), എൻ.എസ്. സുനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.