തൃക്കാക്കര: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂൾ കുട്ടികളുമായി വന്ന ടെമ്പോ ട്രാവലർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കാക്കനാട് കളക്ടറേറ്റ് സിന്ഗ്നലിന് സമീപമായിരുന്നു സംഭവം. വാഹനത്തിൽ 15 കുട്ടികളും സ്കൂൾ ജീവനക്കാരും ഉണ്ടായിരുന്നു. തിരുവാണിയൂരിലെ ഒരു സ്കൂളിന് വേണ്ടി ഓടുന്ന വാഹനമാണ്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ.ചന്തു, എ.എം.വി.ഐ മധുസൂദനൻ പി.എം എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. വിദ്ധാർത്ഥികളെയും ജീവനക്കാരെയും മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു.