mla
യു.സി കോളേജിൽ ചിത്രപ്രദർശനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദർശനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.സി.എ സെമിനാർ ഹാളിൽ നടക്കുന്ന ചിത്രപ്രദർശനം നാളെ സമാപിക്കും. കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ആർട്ടിസ്റ്റുകളായ ആസിഫ് അലി, സുജ ജിതേന്ദ്ര, മർവ തുടങ്ങിയവരുടെ ചിത്രങ്ങളും ശ്രദ്ധേയമാണ്. പ്രിൻസിപ്പൽ ഡോ താര കെ സൈമൺ, ഡോ. എം.ഐ. പുന്നൂസ്, എക്സിബിഷൻ കമ്മിറ്റി കൺവീനർ ഡോ. ആർ. മാലിനി, ഓഫീസ് സൂപ്രണ്ട് ആർ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.