കൊച്ചി: സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കുന്ന കെ-റെയിൽ വികസനമല്ല, എൽ.ഡി.എഫിന്റെ ഉപഭോക്തൃ ഭ്രാന്താണ് വ്യക്തമാക്കുന്നതെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. പദ്ധതി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നടത്തുന്ന പദയാത്ര പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി അദ്ധ്യക്ഷനായ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എൻ. ഹരി, ഷിബു ആന്റണി, ലതാ ഗോപിനാഥ്, അഡ്വ.എസ്. സുരേഷ്, അഡ്വ.ടി.പി. സിന്ധുമോൾ, അഡ്വ.കെ.എസ്. ഷൈജു, എം.എൻ. മധു, കെ.എസ്. രാജേഷ്, അഡ്വ.പി.എൽ. ബാബു, ബിജു പുരുഷോത്തമൻ, പി.പി. സജീവൻ, ഇ.ടി. നടരാജൻ, അഡ്വ. രമാദേവി തോട്ടുങ്കൽ, ആർ. സജികുമാർ, ഡോ. രജിത, ഷാജി മൂത്തേടൻ, വിഷ്ണു സുരേഷ്, കെ.കെ. വേലായുധൻ, സി.വി.സജിനി, ശ്രീക്കുട്ടൻ തുണ്ടത്തിൽ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.