തൃക്കാക്കര: തൃക്കാക്കര നഗരസഭ പ്രദേശം വെളിയിട വിസർജ്ജന വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു