kklm
മരിച്ച ജിസ്നോ ജോർജ്ജ്

കൂത്താട്ടുകുളം: തിരുമാറാടി മണ്ണത്തൂരിൽ കനാലിൽ വീണ് മണ്ണത്തൂർ വെട്ടിക്കാട്ട്പാറയിൽ ജോർജിന്റെ മകൻ ജിസ്നോ ജോർജ് (17) മരിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പാമ്പാക്കുടയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനായ ജിസ്നോ പെട്രോൾ പമ്പിലേക്ക് സൈക്കിളിൽ പോകുന്ന വഴി മണ്ണത്തൂർ ഹയർസെക്കൻഡറി സ്കൂളിന്റെ കളി സ്ഥലത്തോട് ചേർന്നുള്ള കനാലിൽ വീഴുകയായിരുന്നു. പുല്ലു വെട്ടാൻ എത്തിയവരാണ് ജിസ്നോയെ കനാലിൽ കണ്ടത്. അപസ്മാരത്തിന്ചി കിത്സയിലായിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് മണ്ണത്തൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. അമ്മ: ഷിജി, സഹോദരങ്ങൾ: ജീസൻ ജോർജ്, ജോഷ്യയാ ജോർജ്.