കൊച്ചി: വെണ്ണല മാതാരത്ത് ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തിൽ മുൻ മേൽശാന്തി കണ്ണൂർ സ്വദേശി അശ്വന്തി(32)നെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22ന് പുതിയ മേൽശാന്തി ചാർജെടുത്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മേൽശാന്തി ആഭരണം പരിശോധിച്ചപ്പോൾ പരിശുദ്ധിയിൽ സംശയം തോന്നിയതിനെ തുടർന്ന് പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകി. തുട‌ർന്നുള്ള അന്വേഷണത്തിലാണ് അശ്വന്താണ് ആഭരണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. മുമ്പ് നിന്ന പല ക്ഷേത്രങ്ങളിലും ഇയാൾ ആഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം പ്രതിഷ്ഠയിൽ അണിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ ഉദയംപേരൂർ പുല്ലുകാട്ടുകാവ് നരസിംഹസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയാണ് ഇയാൾ.