കൊച്ചി: ചികിത്സയ്ക്കായി കരുതിയിരുന്ന പണവും ആഭരണവും ബസ് യാത്രയ്ക്കിടെ മോഷണം പോയി. വൈറ്റില സഹകരണ റോഡിൽ വലിയപറമ്പിൽ
ഉഷയുടെ 45000 രൂപയും രണ്ടുപവന്റെ വളയും പാൻ കാർഡും ബാങ്ക് രേഖകളുമാണ് മോഷണം പോയത്. സൗത്തിൽ നിന്ന് നെട്ടൂരിലേക്കുള്ള യാത്രാ മദ്ധ്യേയാണ് സംഭവം. മുഖത്തിന് താഴെയുള്ള തടിപ്പ് ശസ്ത്രക്രിയ ചെയ്യുന്നതിനായി കണ്ടെത്തിയ പണമായിരുന്നു ഇത്. രണ്ടുവർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ച ഉഷ ഇപ്പോൾ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയ്ക്കുമൊപ്പം നെട്ടൂരിലാണ് താമസം. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.