കൊച്ചി: പുരാവസ്തു,സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിൽനിന്ന് പൊലീസുകാർ പണം വാങ്ങിയ സംഭവത്തിൽ സമഗ്രാന്വേഷണം. കൊച്ചി മെട്രോ സി.ഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്.ഐ എ.ബി വിപിനുമെതിരെയാണ് ഡി.ജി.പി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
സി.ഐ അനന്ത് ലാൽ ഒരു ലക്ഷം രൂപയും എസ്.ഐ എ.ബി വിപിൻ 1,80,000 രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. മോൻസന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടിൽ നിന്നാണ് ഇരുവർക്കും പണം കൈമാറിയിട്ടുള്ളത്. മോൻസനിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ കടമായാണ് വാങ്ങിയതെന്നും ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിരുന്നു.