കോലഞ്ചേരി: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ ആസിഡ് ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് വടയമ്പാടി പത്താം മൈലിലാണ് സംഭവം . വരിക്കോലി മുണ്ടേക്കാട്ട് ജിലു (36), മകൾ ജിൽന (15) എന്നിവർക്കാണ് പൊള്ളലേറ്റത്. ആസിഡ് ഒഴിച്ചയാളെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട് . നാളുകളായി നിൽക്കുന്ന അതിർത്തി തർക്കത്തിനിടെ വസ്തു അളന്ന് തിരിക്കവേയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.