കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനം 27ന് വൈകിട്ട് 4 ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു ജൂബിലി ദീപശിഖ കൊളുത്തും. ജൂബിലി കർമ്മരേഖയുടെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കും.
കാരുണ്യഫണ്ട് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, എം.എൽ.എമാരായ എം. വിൻസെന്റ്, കെ.ജെ മാക്സി, ടൈസൺ, ടി.ജെ വിനോദ്, എം. സ്റ്റീഫൻ, ദലീമ ജോജോ, കെ.ആർ എൽ.സി.സി വൈസ് പ്രസിഡന്റ ജോസഫ് ജൂഡ്, മോൺസിഞ്ഞോർ ജോസ് നവസ്, വരാപ്പുഴ അതിരൂപത പ്രസിഡന്റ സി.ജെ. പോൾ, കെ.സി.എഫ് പ്രസിഡന്റ് അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, കെ,എൽ.സി.എ മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഷാജി ജോർജ്, റാഫേൽ ആന്റണി, സി.ജെ റോബിൻ, അഡ്വ. ജൂഡി ഡിസിൽവ, ട്രഷറർ എബി കുന്നേപ്പറമ്പിൽ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റോയ് പാളയത്തിൽ എന്നിവർ പ്രസംഗിക്കും.
2023 മാർച്ച് 26ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന സമാപന സംഗമത്തോടെ ജൂബിലി ആഘോഷപരിപാടികൾ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.