p
ലോക ക്ഷയരോഗ ദിനാചരണം മുടക്കുഴയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലോകക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് എ. പോൾ, വത്സ വേലായുധൻ, ഡോളി ബാബു, ഡോ. രാജിക കുട്ടപ്പൻ, ഡോ. വിവേക്, എൻ.പി. രാജീവ്, ഡോ.കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്പക്ടർ ജിജി, സലിം എന്നിവർ പ്രസംഗിച്ചു.