
കൊച്ചി: എറണാകുളം വാഴക്കാല സ്വദേശി അസ്‌ലമിൽ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കോഴിക്കോട് സ്വദേശി സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി മാർച്ച് 28നു വീണ്ടും പരിഗണിക്കും. ചെന്നൈയിൽ കസ്റ്റംസ് ലേലത്തിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് അസ്‌ലമിൽ നിന്ന് സായ് ശങ്കർ ഉൾപ്പെടെ മൂന്നു പ്രതികൾ പണം തട്ടിയെന്നാണ് കേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണിൽ നിന്ന് വിവരങ്ങൾ മായ്ച്ചത് സൈബർ വിദഗ്‌ദ്ധനായ സായ് ശങ്കറാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു.