
കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് മുന്നോടിയായി ആർ.ജെ.ഡി ജില്ലാ കമ്മിറ്റി 26ന് രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനിൽ ഐക്യദാർഢ്യ ജനകീയ സദസ് സംഘടിപ്പിക്കും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യും. ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ, സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ്, രഘുനാഥ് പനവേലി (സി.ഐ.ടി.യു), രാധാകൃഷ്ണൻ (എ.ഐ.ടി.യു.സി), ജനതാദൾ എസ്. നേതാവ് സാബു ജോർജ്, കുമ്പളം രവി, ആർ.സ്.പി(ബി) ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ആർ.ജെ.ഡി.ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു.