
കാലടി: കാലടി ഗ്രാമപഞ്ചായത്ത് കന്നുകുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി നാല് ലക്ഷംരൂപ സബ്സിഡിയോടുകൂടി 25 കന്നുകുട്ടി പരിപാലന ക്ഷീരകർഷകരെ തിരഞ്ഞെടുത്തു. പദ്ധതി ഉദ്ഘാടനം മേക്കാലടി ക്ഷീരസംഘത്തിൽ പ്രസിഡന്റ് എം.പി ആന്റണി നിർവ്വഹിച്ചു. 32 മാസം കന്നുകുട്ടികൾക്ക് സബ്സിഡിയോടു കൂടി കാലിത്തീറ്റ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എം.പി. ആന്റണി പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് കൂരൻ അദ്ധ്യക്ഷനായി. മേക്കാലടി സംഘം പ്രസിഡന്റ് ടി.പി. ജോർജ്, വാർഡ് അംഗം ഷാനിത നൗഷാദ്, മൃഗാശുപത്രി സൂപ്രണ്ട് ഡോ. ബാലഗോപാൽ പി.വി, വെറ്റിനറി അസി. അബ്ദുൽസലിം. പി. പി, മത്തായി കുട്ടി വി.എ, ദേവസി പട്ടത്തി, ദേവസി ആച്ചാണ്ടി, ഇ.സി.പോളച്ചൻ, അന്നപൂർണ്ണേശ്വരി, ഉഷ രാജൻ, ക്ഷീരസംഘം ജീവനക്കാരായ ജിൻസി.എ.പി. ആര്യ മേരിതോമസ് എന്നിവർ സംസാരിച്ചു.