അങ്കമാലി: ഏപ്രിൽ 21 മുതൽ 23 വരെ അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സമ്മേളനത്തന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ. എഫ്.ഐ ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.എ.എ .അൻഷാദ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി.പത്രോസ് ഡി.വൈ.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ബി. രതീഷ്, എൽ.ആദർശ് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു
ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ.കുര്യാക്കോസ്, അഡ്വ ബിബിൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.