award
പി.ആർ.ആതിര

കാലടി: ശ്രീശങ്കര കോളേജ് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്‌സ് മെരിറ്റ് അവാർഡ് ലഭിച്ചു.

coll
അമൃത നായർ

ബി.എസ്‌സി മൈക്രോ ബയോളജി വിദ്യാർത്ഥിനി അമൃത നായർ, ബി.എ സംസ്‌കൃതം വിദ്യാർത്ഥിനി പി.ആർ. ആതിര എന്നിവർക്കാണ് അവാർഡ്. ഒരുലക്ഷം രുപയാണ് അവാർഡ് തുക.

പെരുമ്പാവൂർ വളയൻചിറങ്ങര മാലിൽ എസ്. വേലുക്കുട്ടൻ- ജയശ്രീ ദമ്പതികളുടെ മകളാണ് അമൃത. അങ്കമാലി നായത്തോട് പറമ്പാട്ടുകുടി പി.കെ.രവി - മായ ദമ്പതികളുടെ മകളാണ് ആതിര. ആതിര സംസ്‌കൃതത്തിൽ ഒന്നാംറാങ്കും അമൃത മൈക്രോബയോളജിയിൽ അഞ്ചാംറാങ്കും നേടി.