അങ്കമാലി: സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് ഇന്നലെ പൂർണമായിരുന്നു. അങ്കമാലി, കാലടി, അത്താണി മേഖലയിൽ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പകരം സംവിധാനം ഇല്ലാതിരുന്നതിനാൽ ഗ്രാമീണ മേഖലയിലെ യാത്രക്കാർ ദുരിതത്തിലായി. പരീക്ഷക്കാലമായതിനാൽ സ്കൂളിലെത്താൻ വിദ്യാർത്ഥികളും ബുദ്ധിമുട്ടി.