നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപ വിലമതിക്കുന്ന 1.794 കിലോ സ്വർണം പിടികൂടി. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ്, എയർഇന്ത്യ വിമാനത്തിൽ മസ്‌ക്കറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുനീർ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അഫ്‌സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. യൂസഫിൽ നിന്ന് 966 ഗ്രാം സ്വർണവും മുനീറിൽ നിന്ന് 643 ഗ്രാമും അഫ്‌സലിൽ നിന്ന് 185 ഗ്രാമുമാണ് പിടികൂടിയത്. യൂസഫ് സ്വർണം ലഗേജിലെ മിക്‌സിയിലും മുനീർ ശരീരത്തിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് സ്വർണം പിടികൂടിയത്.