കോതമംഗലം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം അമൃത മഹോത്സവമെന്ന പേരിൽ നടക്കുന്നതിന്റെ ഭാഗമായി അമൃത മഹോത്സവം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കാരിയൂരിൽ വീരാഹുതി ദിനം ആചരിച്ചു. അമൃത മഹോത്സവ സംഘാടകസമിതി താലൂക്ക് കൺവീനർ പി.ആർ. സിജു ശ്രദ്ധാഞ്ജലി സന്ദേശം നൽകി. വാർഡ് മെമ്പർ ശോഭ രാധാകൃഷ്ണൻ, പി.ജി. സജീവ് എന്നിവർ സംസാരിച്ചു.