 
ചോറ്റാനിക്കര:കെ-റെയിൽ സമരഭൂമിയായ ചോറ്റാനിക്കര ഇന്നലെ ശാന്തം. കല്ലിടാൻ അധികൃതരാരും എത്തിയില്ല. യു.ഡി.എഫ് കെ-റെയിൽ വിരുദ്ധ സമരസമിതി ഓഫീസ് തുറന്നു.
ഒരാഴ്ചയായി ചോറ്റാനിക്കര അടിയാക്കൽ ഭാഗത്തും കിടങ്ങയത്തും സംഘർഷഭരിതമായിരുന്നു.
സമര സമിതി ഓഫീസ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.പി. വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജയ്സൺ ജോസഫ്, കോൺഗ്രസ് നേതാക്കളായ വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ,ഐ.കെ രാജു, രാജു പി.നായർ,അഡ്വ.റീസ് പുത്തൻവീട്ടിൽ,വിൽസൺ കെ.ജോൺ, സേതു തുടങ്ങിയവർ സംസാരിച്ചു.