p

കൊ​ച്ചി​:​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യു​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​സ്വ​കാ​ര്യ​ ​ബ​സു​ട​മ​ക​ളും​ ​സം​ഘ​ട​ന​ക​ളും​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​പ​ണി​മു​ട​ക്ക് ​ജി​ല്ല​യി​ൽ​ ​പൂ​ർ​ണം.​ ​ആ​കെ​യു​ള്ള​ 982​ ​ബ​സു​ക​ളും​ ​ഇ​ന്ന​ലെ​ ​സ​ർ​വീ​സ് ​ന​ട​ത്തി​യി​ല്ല.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​നി​ര​ത്തി​ൽ​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​മ​റ്റ് ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​ബാ​ഹു​ല്യം​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം​ ​ന​ല്ല​ ​തി​ര​ക്കു​ണ്ടാ​യി​രു​ന്നു.
കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​വ​ൻ​ ​തി​ര​ക്ക്
പ​തി​വി​നു​ ​വി​പ​രീ​ത​മാ​യി​ ​വ​ൻ​ ​തി​ര​ക്കാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​രാ​വി​ലെ​ ​മു​ത​ൽ​ ​വൈ​കി​ട്ടു​വ​രെ​ ​തി​ര​ക്ക് ​തു​ട​ർ​ന്നു.​ ​ജി​ല്ല​യി​ലെ​ 15​ ​ഓ​ർ​ഡി​ന​റി​ ​സ​ർ​വീ​സു​ക​ൾ​ക്ക് ​പു​റ​മേ​ ​ര​ണ്ട് ​അ​ധി​ക​ ​സ​ർ​വീ​സു​ക​ൾ​ ​കൂ​ടി​ ​ന​ട​ത്തി.​ ​ഗോ​ശ്രീ,​ ​ചെ​റാ​യി​ ​ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു​ ​അ​ധി​ക​ ​സ​ർ​വീ​സ്.
ജി​ല്ല​യി​ൽ​ ​നി​ന്ന് ​ദി​വ​സേ​ന​യു​ള്ള​ 48​ ​സ​ർ​വീ​സു​ക​ക​ളും​ ​മു​ട​ക്ക​ക​മി​ല്ലാ​തെ​ ​തു​ട​ർ​ന്നു.​ 13​ ​എ.​സി​ ​ബ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.​ ​കോ​ഴി​ക്കോ​ട്,​ ​തി​രു​വ​ന്ത​പു​രം​ ​സ​ർ​വീ​സു​ക​ളി​ലും​ ​വ​ൻ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജ​ന​റ​ൽ​ ​ക​ൺ​ട്രോ​ളിം​ഗ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.
നി​ര​ക്ക് ​കൂ​ട്ടാ​തെ​ ​
സ​മ​രം​ ​തീ​രി​ല്ല

നി​ര​ക്ക് ​കൂ​ട്ടാ​തെ​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ടി​ല്ലെ​ന്ന് ​സ്വ​കാ​ര്യ​ ​ബ​സ് ​ഉ​ട​മ​ക​ളും​ ​സം​ഘ​ട​ന​ക​ളും​ ​അ​റി​യി​ച്ചു.​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്ക​കാ​തെ​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കി​ല്ല.​ ​വാ​ക്കാ​ലു​ള്ള​ ​ഉ​റ​പ്പു​ക​ൾ​ ​ഇ​നി​ ​സ്വീ​ക​രി​ക്കി​ല്ല.​ ​നി​ര​വ​ധി​ത​വ​ണ​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​ഇ​ത്ത​രം​ ​ഉ​റ​പ്പു​ക​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ത​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നേ​രി​ട്ട് ​വി​ഷ​യം​ ​ധ​രി​പ്പി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​പ്രൈ​വ​റ്റ് ​ബ​സ് ​ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​ബി.​ ​സ​ത്യ​ൻ​ ​അ​റി​യി​ച്ചു.

മെട്രോയിലും തിരക്ക്
ബസ് സമരത്തേത്തുടർന്ന് ഇന്നലെ കൊച്ചി മെട്രോയിലും വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെയും വൈകിട്ട് നാല് മണി മുതലുമായിരുന്നു തിരക്കേറെയും. മറ്റ് സമയങ്ങളിലും സാധാരണയിലധികം തിരക്കുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സമീപ ദിവസങ്ങളേക്കാൾ 20ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്.

ത്യൻ അറിയിച്ചു.