കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം .എസ് ) ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. കെ.ജെ. ബേസിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, കെ. കെ. ചന്ദ്രൻ, വി .യു. ഹംസക്കോയ, ബാബു തണ്ണിക്കോട്, കെ പി. കൃഷ്ണൻകുട്ടി, കെ .എം. ഹിലാരി എന്നിവർ സംസാരിച്ചു.