കൊച്ചി: ദ്വിദിന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വർക്കിംഗ് വിമെൻ സംയുക്ത സമിതി എറണാകുളത്ത് വാഹന ജാഥ സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് രാവിലെ ആരംഭിച്ച് മേനക ജംഗ്ഷൻ, സൗത്ത് റെയിൽവേ സ്റ്റേഷൻ, പെരുമാനൂർ, തോപ്പുംപടി, പള്ളുരുത്തി, വൈറ്റില, ചങ്ങമ്പുഴ പാർക്ക്, എളമക്കര, കച്ചേരിപ്പടി, എന്നിവിടങ്ങളിൽ പര്യടനം നടത്തി കലൂരിൽ സമാപിച്ചു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ദീപ കെ. രാജൻ, എ.പി. ലൗലി, ടി.വി. സൂസൻ, സോണി കോമത്ത്, എലിസബത് അസീസി, അഡ്വ.ടി.ബി. മിനി, ആനിസ് ജോർജ്, ഫാരിഷ പി.എസ്., അർച്ചന പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.