mcsh

മൂ​വാ​റ്റു​പു​ഴ​:​ ​മൂ​വാ​റ്റു​പു​ഴ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൂ​പ്പ​ർ​ ​സ്പെ​ഷ്യാ​ലി​റ്റി​ ​ആ​ശു​പ​ത്രി​യി​ൽ​ ​(​എം.​സി.​എ​സ് ​ആ​ശു​പ​ത്രി​)​ ​മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​രാ​യ​വ​രു​ടെ​ ​കൂ​ട്ടാ​യ്മ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​അ​സ്ഥി​ ​രോ​ഗ​വി​ഭാ​ഗ​ത്തി​ൽ​ ​ന​ട​ത്തി​യ​ 18​ ​മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യും​ ​വി​ജ​യ​ക​ര​മാ​യി​രു​ന്നു.​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​രാ​യ​ 70​ ​വ​യ​സ് ​ക​ഴി​ഞ്ഞ​ ​മാ​റാ​ടി​ ​സ്വ​ദേ​ശി​നി​ ​കൗ​സ​ല്യ​ ​ത​ങ്ക​പ്പ​ൻ,​ ​കോ​ത​മം​ഗ​ലം​ ​സ്വ​ദേ​ശി​നി​ ​ചി​ന്ന​മ്മ​ ​വ​ർ​ഗീ​സ്,​ 60​ ​ക​ഴി​ഞ്ഞ​ ​മൂ​വാ​റ്റു​പു​ഴ​ ​പു​ളി​ഞ്ചോ​ട് ​സ്വ​ദേ​ശി​ ​മ​ജീ​ദ്,​ ​മു​ള​വൂ​ർ​ ​സ്വ​ദേ​ശി​നി​ ​മോ​ളി​ ​വ​ർ​ഗീ​സ്,​ ​മേ​ക്ക​ട​മ്പ് ​സ്വ​ദേ​ശി​നി​ ​ബീ​ന​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്ക് ​വ​ച്ചു.​ ​അ​സ്ഥി​രോ​ഗ​ ​വി​ഭാ​ഗ​ത്തി​ലെ​ ​മു​ൻ​ ​ഡോ​ക്ട​ർ​ ​കെ.​ ​സു​ദീ​പാ​ണ് മൂന്നു വർഷം മുമ്പ് ​മു​ട്ട് ​മാ​റ്റി​വ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​ഡോ.​ ​നി​ഖി​ൽ​ ​ജോ​സ​ഫ് ​മാ​ർ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​പ്പോ​ൾ​ ​ശ​സ്ത്ര​ക്രി​യ​ക​ൾ.​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ക്ക് ​അ​സ്ഥി​ ​സം​ബ​ന്ധ​മാ​യ​ ​ചി​കി​ത്സ​ക​ളു​മു​ണ്ട്.​ ​അ​സ്ഥി​രോ​ഗ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മ​വും​ ​പ​രി​ച​ര​ണ​വു​മാ​ണ് ​ശ​സ്ത്ര​ക്രി​യ​ക​ൾ​ ​വി​ജ​യി​യ്ക്കാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​ആ​ശു​പ​ത്രി​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​സ​ഹീ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഡോ.​ ​നി​ഖി​ൽ​ ​ജോ​സ​ഫ് ​മാ​ർ​ട്ടി​ൻ,​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ഡോ.​ ​തോ​മ​സ് ​മാ​ത്യു​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.