കൂത്താട്ടുകുളം: കുടിവെള്ളത്തിനും തെരുവ് വിളക്കുകൾക്കും പ്രാമുഖ്യം നൽകി 2022-23 വർഷത്തെ തിരുമാറാടി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അവതരിപ്പിച്ചു. പ്രസിഡന്റ് രമ മുരളീധര കൈമളിന്റെ അദ്ധ്യക്ഷത വഹിച്ചു. 204021343 വരവും 201171615 ചെലവും കണക്കാക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. സമഗ്ര തിരുമാറാടി കുടിവെള്ള പദ്ധതിക്കും മാലിന്യ നിർമ്മാർജനത്തിനുമായി 30.81 ലക്ഷവും സ്ട്രീറ്റ് ലൈറ്റുകൾ മാറ്റിയിടുന്നതിനായി 4 ലക്ഷവും ഭവന നിർമ്മാണ പദ്ധതികൾക്ക് 2.11 കോടിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കാക്കൂരിൽ വർക്ക് ഫ്രം നെയിബർ ഹുഡ് എന്ന സ്ഥാപനമാരംഭിച്ച് സുസ്ഥിര തൊഴിൽ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വൈസ് പ്രസിഡന്റ് പറഞ്ഞു