
തൃപ്പൂണിത്തുറ: കെ-റയിലിനെതിരെ പാർലമെന്റ് മാർച്ച് നടത്തിയ എം.പിമാർക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലായം റോഡിലെ പാർട്ടി ഓഫീസിൽ നിന്ന് മണ്ഡലം പ്രസിഡന്റ് പി.സി. പോളിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനം സ്റ്റാച്യു ജംഗ്ഷനിൽ സമാപിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി രാജു പി. നായർ, ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, ഡി. അർജുനൻ, കെ. ബി. വേണുഗോപാൽ, ഇ. എസ്. സന്ദീപ്, സുകുമാരൻ മാനാത്ത്, പി.ഗോപാലകൃഷ്ണൻ, സതീഷ് വർമ്മ, ആശ മേനോൻ, രശ്മി ആർ. തുടങ്ങിയവർ നേതൃത്വം നൽകി.