ഫോർട്ട് കൊച്ചി: ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയെ കോർത്തിണക്കി ബഹുമുഖ കലാകേന്ദ്രം വേണമെന്ന സി.പി.എം ആവശ്യം അംഗീകരിച്ച് കൊച്ചി നഗരസഭ. കോക്കേഴ്സ് തിയേറ്റർ കോപ്ളക്സ് കം കൾച്ചറൽ സെന്ററാക്കുന്നതിനായി ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ചു.തിയേറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു.തിയേറ്റർ സാംസ്കാരിക കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം 2017 മുതൽ ആവശ്യപ്പെടുകയാണ്. മൂന്ന് വർഷം മുമ്പ് നടന്ന സമരത്തിന്റെ ഭാഗമായാണ് അന്നത്തെ മേയർ സൗമിനി ജെയിൻ തിയേറ്റർ ഏറ്റെടുത്തത്.എന്നാൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. വിഷയം ബഡ്ജറ്റിൽ തുക അനുവദിച്ച മേയർക്കും നഗരസഭയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും എൽ.ഡി.എഫ് മാനിഫെസ്റ്റോയിൽ പറഞ്ഞ പദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ് ആവശ്യപ്പെട്ടു.