നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി ഇന്ന് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളിധരൻ ഉദ്ഘാടനം ചെയ്യും.