
കുമ്പളങ്ങി: ജനാധിപത്യ മഹിളാ അസോസിയേഷൻ കുമ്പളങ്ങി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തി. മഹിളാ അസോസിയേഷൻ സെക്രട്ടറി ബിന്ദു ജോണി, പ്രസിഡന്റ് ബേബി കുഞ്ഞുകുഞ്ഞ്, സജിതി ഷാജി,എം. കെ. അജിത എന്നിവർ നേതൃത്വം നൽകി.