
കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന്റെ തകരാറിനെ തുടർന്ന് മറ്റ് തൂണുകളിൽ വ്യാപക പരിശോധന നടത്താൻ ഇപ്പോൾ നീക്കമില്ലെന്ന് കെ.എം.ആർ.എൽ വൃത്തങ്ങൾ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ജോലികൾ രാപ്പകൽ നടക്കുകയാണ്. കരാറുകാരായ എൽ ആൻഡ് ടി കമ്പനിയ്ക്കാണ് ചുമതല. തൊട്ടടുത്തുള്ള തൂണുകൾ കൂടി ചിലപ്പോൾ പരിശോധിച്ചേക്കും. ബാരിക്കേഡുകൾ വച്ചതിനാൽ പത്തടിപ്പാലത്ത് ഗതാഗത തടസമുണ്ട്. തൂണിനു ചുറ്റും നിലവിലുള്ള പൈലുകളോട് ചേർന്ന് നാല് പൈലുകൾ കൂടി താഴ്ത്തി പൈൽ ക്യാപ്പുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പൈലുകൾ ഭൂമിക്കടിയിലെ പാറയിൽ മുട്ടിക്കാതിരുന്നതിനെ തുടർന്നാകാം ബലക്ഷയമുണ്ടായതെന്നാണ് നിഗമനം.