നെടുമ്പാശേരി: ഗാർഹിക പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി ഹൈദരാബാദ് സ്വദേശി അബ്ദുൾ മന്നാൻ മുഹമ്മദ് (34) വിമാനത്താവളത്തിൽ പിടിയിലായി. ഭാര്യ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് മുങ്ങി. ലുക്കൗട്ട് നോട്ടീസിനെ തുടർന്ന്, വിദേശത്തു നിന്നെത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ പിടികൂടുകയായിരുന്നു. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. ഹൈദരാബാദ് പൊലീസെത്തി പ്രതിയെ കൊണ്ടുപോകും.