
പള്ളുരുത്തി: കെ- റെയിലിനെതിരെ സമരം നടത്തിയ എം. പി.മാരെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് സൗത്ത് ബ്ലോക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊപ്പുംപടിയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രകടനം യു.ഡി. എഫ്. കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളന ഉദ്ഘാടനം ഡി. സി. സി. ജനറൽ സെക്രട്ടറി എം. പി. ശിവദത്തൻ നിർവ്വഹിച്ചു, മണ്ഡലം പ്രസിഡന്റുമാരായ പി. ജെ . പ്രദീപ്,,പി പി. ജേക്കബ്, തോമസ് ഗ്രിഗറി, ജോഷി ആന്റണി, യുത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷെബിൻ ജോർജ്ജ്, മഹിളാ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷൈല തദ്ദേവൂസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. സഗീർ, കൗൺസിലർ ഷീബഡുറോം,പി.എ. ബാബു, അനു സെബാസ്റ്റ്യൻ, ക്ലമെന്റ് റോബർട്ട്, തുടങ്ങിയവർ സംബന്ധിച്ചു.