ആലുവ: സീനത്ത് ജംഗ്ഷന് സമീപത്തെ കടത്തിണ്ണയിൽ ഇന്നലെ രാവിലെ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഇയാൾ കുറച്ചു നാളുകളായി ഈ മേഖലയിൽ ഭിക്ഷാടനം ചെയ്താണ് ജീവിച്ചു വന്നിരുന്നത്. മൃതദേഹം ആലുവ ജില്ലാശുപത്രി മോർച്ചറിയിൽ.